ഓര്‍മകളും ആശയങ്ങളും കുറിക്കാന്‍ ഒരു ജാലകം.പ്രവാസജീവിതം നയിക്കുന്ന ഒരുവന് , , കൂട്ടുകാരെ ഇഷ്ടപെടുന്നവന് , സ്നേഹിക്കാന്‍ അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
Monday, June 14, 2010
എന്‍ സ്വപ്ന സുന്ദരി.. പ്രിയേ
ആയിരമായിരം ശലഭങ്ങള്‍
ഈ വഴി പറന്നു പോയി...
വിനോദ പുഞ്ചിരി ശലഭങ്ങള്‍
കരയാതെ ചിരിച്ചു കടന്നു പോയി...
അധര തളിരിതളില്‍ വന്നണഞ്ഞ
വര്‍ണ്ണ ശലഭമേ... പ്രണയ ശലഭമേ....
എന്റെ ചിന്തയില്‍ പടര്‍ന്ന പ്രണയ
രസം ആടി ഉലയുന്ന മുകുളങ്ങള്‍..
എന്‍ സ്വപ്ന സുന്ദരി.. പ്രിയേ...
നിന്‍ അഞ്ജചന മിഴികളും
അധരങ്ങളും നിത്യവും കണ്ട
സ്വപ്ന ചിത്രം വരച്ചപോലെ....
ഹൃദയസഖി നിന്നിളം കവിളില്‍
ഒരു പ്രേമ കവിത ഞാന്‍ എഴുതിടട്ടെ...
ഇഷ്ടമെന്ന് ചൊല്ലിയ ചുണ്ടിലെ
മോഹ രശ്മികള്‍ തന്‍ അഭിലാഷ
വര്‍ണ രാജി എന്നെയൊരു കവിയാക്കി
നിന്‍ അധരത്തില്‍ എന്നുമത് വിരിഞ്ഞിടട്ടെ..
എന്‍ സ്വപ്ന സുന്ദരി.. പ്രിയേ...
സ്വപ്നം നിഴല്‍ തേടി ഓടവേ
നമ്മള്‍ സ്വപ്നം കണ്ടു മയങ്ങുന്നു...
ദൂരെ ഒരു കൂടൊരുക്കി ആ കൂട്ടിലൊരു
നൂറു കൊല്ലം കൂടെ പൊറുക്കുവാന്‍...
അങ്ങകലെ എനിക്കായ് വിരിഞ്ഞു നീ
ഇന്നെന്റെ പ്രാണനായ് മാറി നീ.
Subscribe to:
Post Comments (Atom)
No comments:
Post a Comment