Monday, June 28, 2010

എന്‍റെ കുറിപ്പ്




ദുബൈല്‍ ഗണിതത്തിന്റെ നടുവില്‍ ജീവിക്കുന്ന ഒരു പാവം പയ്യന്‍ , ഞാന്‍ പാവമാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല , പക്ഷെ ഞാന്‍ പാവമാ ഹി ഹി ഹി.......... ,
പ്രവാസജീവിതം നയിക്കുന്ന ഒരുവന്‍ , , കൂട്ടുകാരെ ഇഷ്ടപെടുന്നവന്‍ , സ്നേഹിക്കാന്‍ അറിയാവുന്ന ഒരു നല്ല സുഹൃത്ത് .......
ഇന്ത്യ മാറികാണും.............
കേരളം മാറികാണും............
എന്റെ നാട് മാറികാണും............
പക്ഷേ
നൌഷാദ് . ..അന്നും.. ഇന്നും... എന്നും... ആ പഴയ , നൌശ് ..... തന്നെ ............
എന്നെക്കുറിച്ച് പറയാണെങ്കില്‍...
കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത
ഒരു തനി നാടന്‍ മലയാളി. കേരള ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പാവം പയ്യന്‍.....
• നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂടെ..........
അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍‌ പഠിപ്പിച്ചുതന്ന ഗുരു...
ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച സഹപാഠികളെ ..
നിങ്ങള്‍ എവിടേ................?
ബാല്യ കൌമാരങ്ങളില്‍‌
ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രങ്ങളെ.............
നിങ്ങള്‍ എവിടേ.............?
എല്ലാവരെയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ ഫേസ് ബുക് എന്ന ലോകത്തിലേക്ക്‌ കടന്നു വന്നത് ......പക്ഷെ.....എന്നെത്തേടി ....ഒരു പക്ഷെ പുതിയ കൂട്ട് കാരെയും കൂട്ടുകാരികളെയും ...എനിക്ക് ഈ കൂട്ടില്‍ നിന്നും കൂട്ടിന്നു കിട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം ....... നൌഷാദ്
"ആയിരം സുന്ദര മുഖത്തേക്കാള്‍നല്ലതാണ് ഒരു നല്ല ഹൃദയം,ഒരു നല്ല ഹൃദയം സ്വര്‍ണ്ണത്തിനു
തുല്യമാണ്
നിന്‍റെ ദുഖങ്ങള്‍ക്കു പകരം ഞാന്‍ എന്‍റെ സന്തൊഷം തരാം,ആ കണ്ണു നനയാതിരിക്കാന്‍.നിന്‍റെ കണ്ണുനീര്‍ തുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമി എന്നെ ശപിക്കും..എന്‍റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം നിന്‍റെ സന്തൊഷത്തിനു വേണ്ടി .......,,,,,!

എന്ന് നിങ്ങളുടെ സ്വന്തം
നൌഷാദ്

Wednesday, June 16, 2010

ഹൃദയ നാദം


ശോകത്തിന്‍ തെക്കിനിയില്‍ ഉയരുന്ന നാദത്തിന്‍
ശീലുകള്‍ കേള്‍ക്കെ അറിയുന്നു ഞാനിന്ന്
സപ്ത സ്വരങ്ങളാല്‍ നാദങ്ങള്‍ തീര്‍ത്തൊരെന്‍
വ്യഥിത മോഹങ്ങളും പാടുന്നുവെന്ന്

അന്തരാത്മാവില്‍ നിറയുന്നോരെന്‍ പ്രിയ
തോഴന്റെ അന്ഗുലീ സ്പര്‍ശമേല്‍ക്കെ
വിഭൂതി പോല്‍ പടരുന്നു ഹൃത്തടം നിറയെ
സ്നേഹത്തിന്‍ മാതളപ്പൂക്കള്‍ തന്‍ വാസന്തം

നിലവിളക്കിന്‍ പ്രഭ വൃഥാ മിഴികളിലെന്തിനോ
നഷ്ട ബാല്യത്തിന്‍ കളിക്കോപ്പ് തിരയവേ
ചുടുനീര് വറ്റിയാ കണ്‍കളില്‍ മോഹത്തിന്‍
ചെപ്പുകള്‍ സാഗര വര്‍ണം പകര്‍ത്തുന്നു

ഒരു നവ ലോകം എനിക്കായ് പിറന്നെങ്കില്‍
ഒരു കുഞ്ഞു സൂര്യന്‍ എനിക്കായുദിചെങ്കില്‍
വിരിയുമോ ഇനിയൊരു വാസന്തമെന്നുടെ
ഊഷര മാനസ വൃന്ദാവനികയില്‍

Tuesday, June 15, 2010

ഇന്നത്തെ ചിന്ത 4





"നിന്നെ ഒരുപാട് സ്നേഹിച്ച ഒരു ഹൃദയം നിന്നെ വേദനിപ്പിച്ചാല്‍ നീ ദു:ഗിക്കരുത് കാരണം നിന്നെ വേദനിപ്പിക്കുനതിനു മുന്‍പ്‌ അത് നിന്നെ ഓര്‍ത്ത് ഒരുപാടു വേദനിച്ചിട്ടുണ്ടാകും

ഇന്നത്തെ ചിന്ത 3

"മറക്കില്ല നിന്നെ ഞാന്‍ മരിക്കുന്ന നാള്‍ വരെ, മറന്നെന്നു തോനിയാല്‍ മരിച്ചെന്നു കരുതുക
എന്‍റെ അകത്തളങ്ങളിലെവിടെയോ നീ മറഞ്ഞിരിപ്പുണ്ട്..
എന്‍റെ സ്വപ്നങ്ങളിലൊക്കെയും നീയുണ്ട്...
ഞാന്‍ ഒരിക്കലും മറക്കില്ല നിന്നെ...
ഒരു പക്ഷെ നീ എന്നെ മറന്നലും..
നിന്‍റെ മുഖവും, നിന്‍റെ ചിരിയും മായുന്നില്ല എന്‍റെ ഈ മനസില്‍ നിന്നും..മായ്ചു കളയാന്‍ കഴിയുന്നില്ല ഒരിക്കലും

ഇന്നത്തെ ചിന്ത 3

"മറക്കില്ല നിന്നെ ഞാന്‍ മരിക്കുന്ന നാള്‍ വരെ, മറന്നെന്നു തോനിയാല്‍ മരിച്ചെന്നു കരുതുക
എന്‍റെ അകത്തളങ്ങളിലെവിടെയോ നീ മറഞ്ഞിരിപ്പുണ്ട്..
എന്‍റെ സ്വപ്നങ്ങളിലൊക്കെയും നീയുണ്ട്...
ഞാന്‍ ഒരിക്കലും മറക്കില്ല നിന്നെ...
ഒരു പക്ഷെ നീ എന്നെ മറന്നലും..
നിന്‍റെ മുഖവും, നിന്‍റെ ചിരിയും മായുന്നില്ല എന്‍റെ ഈ മനസില്‍ നിന്നും..മായ്ചു കളയാന്‍ കഴിയുന്നില്ല ഒരിക്കലും

ഇന്നത്തെ ചിന്ത 2

ജീവിതത്തില്‍ നാം ഒരുപാട് പേരേ കണ്ടുമുട്ടാറുണ്ട് ചിലരോടൊക്കെ സൌഹൃദം കൂടാറുമുണ്ട്, സംസാരിക്കാറുണ്ട്, അതില്‍ ചിലരെയെങ്കിലും നമ്മുടെ മനസ്സിന്‍റെ ഒരു കോണില്‍ നാം ചേര്‍ത്ത് വെയ്ക്കും, ഒരുപാട് ഇഷ്ടത്തോടെ, എന്നാലും എപ്പൊഴെങ്കിലും ഒരാള്‍ മാത്രം എല്ലാവരുടെയും ജീവിതത്തില്‍ വളരെ പ്രിയപെട്ടതാകും.

ഇന്നത്തെ ചിന്ത .1

ഒരു പ്രാഭാതം കൊണ്ട് ലോകം അവസാനിക്കുന്നില്ല. ഇനിയും ഇരുട്ടും, വെളുക്കും... കാലപുരുഷന്‍റെ ചക്രം നിര്‍ത്താതെ ഉരുളും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അങ്ങനെ ആവര്‍ത്തിയ്ക്കും. വരും വരായ്കകള്‍ പ്രവചിക്കാന്‍ നമ്മളാര് !. ഒക്കെ കാത്തിരുന്ന് കാണുക തന്നെ...........നല്ലൊരു ദിവസം

പ്രിയ കുട്ടുകാരി, നിനക്കു സുഖമാണോ

പ്രിയ കുട്ടുകാരി,
നിനക്കു സുഖമാണോ.
നിന്റെ ലോകം എനിക്കിഷ്ട്ടമനെ .
പക്ക്ഷേ അവിടെ എത്തുവാന്‍ എനിക്കാവുന്നില്ല.
കുറ്റപെടുതലുകളില്‍ ഒറ്റപ്പെട്ടു പോയ കുട്ടികലത്തിന്റെ ഓര്‍മയില്‍ .മുറിപാടുകളില്‍ മുഖമമര്‍ത്തി തേങ്ങി കരഞ്ഞ യവനകാലം സമ്മാനിച്ച ഏകാന്ധതയില്‍ ഒരു സാന്ത്വനമായ് നീ എന്നിലേക്കു കടന്നു വന്നു .
എത്ര ശ്രമിച്ചിട്ടും പറിചേറിയുവാന്‍ കഴിയാതിരുന്ന അഗത സുന്തരമായ സത്യമായിരുന്നു നീ .
തനിച്ചിരിക്കുവനുള്ള സ്വതന്ത്ര്യത്തിലെക്കെ അനുവാദമില്ലാതെ നീ കടന്നു വന്നപ്പോള്‍ അടച്ചിട്ട വാതിലിന്‍ പിന്നില്‍ നിനക്കു മുഖം താരത്തെ ഇരുളിന്‍റെ മറയില്‍ ഞാനും എന്‍റെ ഏകാന്തതയും നൊമ്പരങ്ങള്‍ പങ്കകുവയ്ക്കുകയായിരുന്നു.
എനിക്കു ഭയമായിരുന്നു .
എന്‍റെ ഏകാന്തതയെ നഷ്ട്ടപെടുത്തുവാന്‍ എനിക്കു ഭയമായിരുന്നു .
എന്‍റെ ഇരുള്‍ അറയിലേക്കു കടന്നു വരുന്ന ചെറുതരി വെളിച്ചം പോലും മുരിപടുകള്‍ക്കൊപം എന്നില്‍ വളര്‍ന്നു വന്ന ബോതത്തിനു താങ്ങുവാന്‍ കഴിയുമായിരുന്നില്ല .
അപകര്‍ഷതയെന്നു കളിയാക്കി തിരിഞ്ഞു നോക്കാതെ നീ ദുരെയ്ക്ക് നടന്നു പോകുന്നതും .നോമ്പരപടുകള്‍ മനസിലോതുക്കി മന്ദസ്മിതത്തിന്റെ മനോഹരിതയുമായ് നീ വീണ്ടും കടന്നു വരുന്നതും ഓര്‍മ്മയില്‍ ഓടി എത്താരുണ്ടിന്നും.
അതോ ഞാന്‍ നിന്നെ ആവാഹിച്ചു വരുത്തുകയായിരുന്നോ?.
പക്ഷെ ഒന്നെനിക്കറിയാം അന്താകാരത്തില്‍ നിന്നും കുതറി മാറുന്ന കണ്ണുകള്‍ ദുരെ നിന്നെ തിരയുന്നുണ്ടായിരുന്നു.
വെളിച്ചത്തിനായ്‌ ദാഹിച്ച കണ്ണുകള്‍ മനസിനെ പഠിപിച്ച സത്യം .
സ്നേഹത്തിനു മുന്നില്‍ പകരമായ് സ്നേഹം കരുതിവച്ചേ മതിയാകു എന്ന സത്യം.
ഞാന്‍ തിരിച്ചറിയുകയായിരുന്നു നിന്നെ . നിന്‍റെ സ്നേഹത്തെ
നിനക്കിപ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടാവരുണ്ടോ എന്ന എനിക്കറിയില്ല എങ്കിലും ഒന്നു ചോതിക്കുവാന്‍ തോന്നിപോകുന്നു .
"നിന്‍റെ ഓര്‍മയില്‍ ഞാന്‍ കടന്നെത്താരുണ്ടോ".
അസ്വസ്ഥമായ രാത്രികളില്‍ ഉറക്കത്തിനായ് കാത്തുകിടക്കുമ്പോള്‍ ഒരു തെന്നലായ് നീ എന്നിലേക്കൊഴുകി എത്താരുണ്ട് .
കുറ്റംപറച്ചിലിനും കുത്തുവാക്കിനും അടക്കംപറച്ചിലിനും കാതോര്‍ത്തു ഞാന്‍ കാത്തിരിക്കരുണ്ട്.
പക്ഷെ നിന്‍റെ ശബദം വേര്‍തിരിച്ചറിയുവാന്‍ കഴിയതയയിതീര്‍ന്നിരിക്കുന്നു എനിക്കിന്നെ .
നഷ്ട്ടപെട്ട നിന്‍റെ ശബ്ദത്തിനായ്‌ ഓര്‍മകളില്‍ തിരയുമ്പോള്‍ തഴുകുന്ന തെന്നലില്‍ നിന്‍ സുഗന്ധം ഞാന്‍ തിരിച്ചറിയും .
നിന്‍ സുഗന്ധമെന്‍ ശിരകളില്‍ ഉന്മാധമായ് പടരുമ്പോള്‍ മനസ്സില്‍ നിന്‍ രൂപം മേനഞ്ഞെടുക്കരുന്ടെ ഞാന്‍.
ഭാര്യയായി ,കാമുകിയായി ,അറിവായി ,അമ്മയായി .ശാന്ത സൊരുപിണിയായി .സര്‍വത്തും തച്ചുടച്ചു താണ്ഡവ നിരത്തമാടുന്ന സംഹാരരുദ്രയായി. പലപ്പോഴും നിന്‍റെ രൂപവും ഭാവാവും മാറി മാറിയിരുന്നു .
പക്ഷെ നിന്‍റെ മുഖം എനിക്കു വേര്‍തിരിച്ചറിയുവാന്‍ കഴിയതെയയിരിക്കുന്നു.
അതെ എനിക്കിന്നു നഷ്ടമായിരിക്കുന്നു നിന്‍റെ മുഖം നിന്‍റെ ശബ്ദം .
എങ്കിലും ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു.
ഏകാന്തതയെ പ്രണയിക്കുവാനവാതെ സ്ന്ഹത്തിനായ് സ്നേഹം പകരം വയ്ക്കാത്ത സ്നേഹിക്കപെടാത്തവന്‍ .
പഴയ ഓര്‍മ്മകള്‍ പക്കുവയ്ക്കുവനാവാത്ത സ്വാ ര്‍‍തഥായില്‍ പുതിയ ഓര്‍മ്മകള്‍ക്കിടം നല്‍കാത്തവന്‍ .
ഞാന്‍ ഇന്നും തനിച്ചനെ.
ഒറ്റപ്പെട്ടുപോയ കുട്ടികലാതിന്റെയും ആടിതിമിര്‍ക്കുവനവതിരുന്ന യവന കളും കടന്നു കൊഴിഞ്ഞു പോയ സംവത്സരങ്ങളില്‍ നിറമുള്ള കുപ്പിവളകള്‍ കിലുക്കി അനുവതമില്ലാതെ കടന്നുവന്ന സ്നേഹസത്യമേ നീ എന്നെ തനിച്ചക്കി യാത്രയയിട്ടിപ്പോള്‍ ഒരുപടോരുപാടെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നീ ഇല്ലാത്ത ഇ ലോകത്തില്‍ ഓര്‍മ്മകള്‍തന്‍ ഇനിയും ഉണങ്ങിതീരാത മുറിപടുകളും പേറി യാത്ര തുടരുകയനെ .
എന്‍റെ പ്രിയപ്പെട്ട കുട്ടുകാരി ഞാന്‍ നിന്‍റെ ലോകത്തേയ്ക്ക് വരട്ടെ .
നിന്‍റെ ലോകത്തില്‍ നീ എന്നെ തിരിച്ചറിയുമോ.
കോടാനു കോടി ആത്മാക്കളുടെ ഇടയില്‍ എങ്ങനെ തിരിച്ചറിയാന്‍.
എനിക്കും നിന്നെ തെരിച്ചരിയുവാന്‍ കഴിയുമോ അറിയില്ല.
നന്മകള്‍ നേര്‍ന്നു.
കുട്ടുകാരന്‍

വിരഹത്തിന്റെ "വേദന" അതിലും ഉണ്ട് ഒരു സുഖം...!


എപ്പോഴാ ,എവിടാ, ആരോടാ എന്നൊന്നും പറയാന്‍ പറ്റില..
അങ്ങ് സംഭവിക്കുകയ ..ഇപ്പോള്‍ നിന്നോട് തോന്നിയത് പോലെ...
ഓര്‍ക്കുന്നോ ... ആരായിരുന്നു നീ എനിക്കെന്ന്?
അറിയുന്നോ..... ഇപ്പോള്‍ ആരാ നീ എന്‍റെ എന്ന്?
സൌര്‍ഹതത്തിനിടയിലും നീ തന്ന ആ സ്വന്തനവും,
എന്നെ പറ്റിയുള്ള നിന്‍റെ ആവലതിയുമാകം നിന്നെ എന്നിലേക്ക്‌ അടുപിച്ചത്.....
ഒരു പക്ഷെ ഇപ്പോ നീ അതിശയിക്കുകയാകും എന്താ ഞാന്‍ ഇങ്ങനെ എന്ന്....
അതാ ഞാന്‍ പറഞ്ഞെ...ആരോടാ എപ്പോഴാ എങ്ങനെയാ എന്നൊന്നും പറയാന്‍ പറ്റിലന്ന്നു....
ഇതെഴുതുന്ന എന്‍റെ കൈ വിരലുകളുടെ വേഗം എന്നെ അതിശയിപിക്കുന്നു...
ഇതു വായിക്കുന്ന നിന്‍റെ മുഖം എന്നില്‍ പുഞ്ചിരി ഉണര്‍ത്തുന്നു....
നിന്‍റെ മുഖത്തുഉണരുന്ന ആ ഭാവം പോലും എന്നെ നിന്നിലെക്കടുപ്പികുന്നു ...
കാലം നിന്നില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നെനികറിയില്ല...
ഒന്നെനിക്കറിയാം നിന്നെ എനിക്കേറെ ഇഷ്ട്ടമാണന്നു...
നീ പറഞ്ഞ കടപ്പാടുകളെയും ബന്ധങ്ങളെയും ഞാനിന്നു വെറുക്കുന്നില്ല,
കാരണം ഇപ്പോഴും നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുണ്ട് ...
അല്ലെങ്ങിലും നിന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ലേല്‍ എന്‍റെ പ്രണയത്തിനു എന്തര്‍ത്ഥം ?
നീ പറഞ്ഞ ബന്ധങ്ങളും കടപ്പാടുകളും നമുക്ക് കാവലകട്ടെ....
കാലവും ദൈവവും നമുക്ക് തുണയാകട്ടെ...അവര്‍ കനിയും വരെ .........
അല്ലേല്‍ അതിനപ്പുറതെക്കും നമ്മുക്ക് പ്രണയിക്കാം...കൈ നിട്ടുകയാണ് ഞാന്‍ .....
ഈ ജന്മത്തിലേക്കു ..എന്‍റെ ഇനി വരും കാല ജന്മ ജന്മാന്തരങ്ങളിലേക്ക്.....
കൈ പിടിക്കാം നിനക്ക്...അല്ലേല്‍ കൈ തട്ടിയെറിയാം ....
ഒന്ന് നീ അറിയുക....
നിന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്നു.....

Monday, June 14, 2010

എന്‍ സ്വപ്ന സുന്ദരി.. പ്രിയേ


ആയിരമായിരം ശലഭങ്ങള്‍
ഈ വഴി പറന്നു പോയി...
വിനോദ പുഞ്ചിരി ശലഭങ്ങള്‍
കരയാതെ ചിരിച്ചു കടന്നു പോയി...

അധര തളിരിതളില്‍ വന്നണഞ്ഞ
വര്‍ണ്ണ ശലഭമേ... പ്രണയ ശലഭമേ....
എന്റെ ചിന്തയില്‍ പടര്‍ന്ന പ്രണയ
രസം ആടി ഉലയുന്ന മുകുളങ്ങള്‍..

എന്‍ സ്വപ്ന സുന്ദരി.. പ്രിയേ...
നിന്‍ അഞ്ജചന മിഴികളും
അധരങ്ങളും നിത്യവും കണ്ട
സ്വപ്ന ചിത്രം വരച്ചപോലെ....
ഹൃദയസഖി നിന്നിളം കവിളില്‍
ഒരു പ്രേമ കവിത ഞാന്‍ എഴുതിടട്ടെ...

ഇഷ്ടമെന്ന് ചൊല്ലിയ ചുണ്ടിലെ
മോഹ രശ്മികള്‍ തന്‍ അഭിലാഷ
വര്‍ണ രാജി എന്നെയൊരു കവിയാക്കി
നിന്‍ അധരത്തില്‍ എന്നുമത് വിരിഞ്ഞിടട്ടെ..

എന്‍ സ്വപ്ന സുന്ദരി.. പ്രിയേ...
സ്വപ്നം നിഴല്‍ തേടി ഓടവേ
നമ്മള്‍ സ്വപ്നം കണ്ടു മയങ്ങുന്നു...
ദൂരെ ഒരു കൂടൊരുക്കി ആ കൂട്ടിലൊരു
നൂറു കൊല്ലം കൂടെ പൊറുക്കുവാന്‍...

അങ്ങകലെ എനിക്കായ് വിരിഞ്ഞു നീ
ഇന്നെന്റെ പ്രാണനായ് മാറി നീ.

മഴയും മഴക്കാലവും എന്നും നമുക്കു പ്രിയപെട്ടവയാണ്.



പ്രവാസിയായ എനിക്ക് മഴക്കാലത്തെ ഓര്‍മകള്‍ അയവിറാക്കാന്‍ മാത്രമേ കഴിയുകയുള്ളു..........

കുഞ്ഞു നാള്‍ മുതലേ മഴ എനിക്ക് ഒരു ഹരമായിരുന്നു . ഒറ്റക്കിരിക്കുനതും സ്വപ്‌നങ്ങള്‍ കാണുന്നതും അന്നും ഉള്ള പരിപാടി ആണ് ഉമ്മയുടെ അടുത്തുനിന്നും ഇഷ്ടംപോലെ തല്ലും കൊളളും).
നനുത്തു പെയ്യുന്ന ചാറ്റല്‍ മഴയത് നടക്കുക ഒരു രസം ആയിരുന്നു . കുട ഉണ്ടെങ്ങിലും ഞാന്‍ തല ഒക്കെ മഴയത് നനയ്ക്കും . . സ്കൂള്‍ വിട്ട് വീട്ടില്‍ എത്തുമ്പോഴേക്കും ഒരു പാട്‌ സമയം ആകും .
നല്ല തെളിഞ്ഞ വെള്ളം ആയിരിക്കും മഴ പെയ്തു കുറെ ആകുമ്പോ... ആ വെള്ളത്തില്‍ തിമിര്‍ത്തു ആടിയ ബാല്യം ആയിരുന്നു എന്റെ ....തൊടിയിലുടെ ഒഴുകി വന്നു തോട് പോലെ ഞങ്ങളുടെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്ന ആ തെളി നീരില്‍ ചെറിയ മീനുകളെ നോക്കി ആസ്വദിച്ച കുട്ടിക്കാലം... ...
.നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന തോട്ടിലുടെ കറ്റ തലയില് വെച്ച് വരുന്ന കാഴ്ച ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാകും. പലപ്പോഴും രസകരമായ സംഭവങ്ങളും ഉണ്ടാകും . വെള്ളത്തിന്റെ ഒഴുക്കില്‍ വീഴുനതും , കറ്റ വെള്ളത്തില്‍ പോകുനതും എല്ലാം ആലോചിക്കുമ്പോള്‍ ഇപ്പോള്‍ തമാശ ആണ്

തിമര്‍ത്തു പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാന്‍, പ്രതീക്ഷികാതെ പെയുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാന്‍, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറുക്കാന്‍, മിന്നല്‍ കാണുമ്പൊള്‍ നോക്കി നില്ക്കാന്‍ അതിന്റെ ഒച്ച കേള്‍കുമ്പോള്‍ പേടിച്ചു ചെവിപൊത്താന്‍ എല്ലാം ഇഷ്ടം ആയിരുന്നു

എവിടെയോ കേട്ട ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു

"അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ശിയയി ഈ മഴ മാത്രം

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."
........................................
.................
..അതെ മഴ ഒരു കനിവാണ് .
ആ മഴയും മഴക്കാലവും,ദൂരെയാണെങ്കിലും ഇന്നും എന്റെ ഓര്‍മകളില് തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു..... ...... ഇവിടെ കനത്ത ചൂടില്‍ നിന്ന് വിയര്‍ക്കുമ്പോള്‍.... എന്റെ നാട് മഴയാല്‍ കൂളിര്‍ന്ന് നില്‍ക്കുകയാണ്‌.... ഇനി ഒരു മഴക്കാലം എന്നെ തേടി വരുമോ.... നമുക്ക്‌ പ്രതീക്ഷിക്കാം ..... ദൈവം