Nousu Km
Promote your Page too
ഹൃദയ വരികള്‍
ഓര്‍മകളും ആശയങ്ങളും കുറിക്കാന്‍ ഒരു ജാലകം.പ്രവാസജീവിതം നയിക്കുന്ന ഒരുവന്‍ , , കൂട്ടുകാരെ ഇഷ്ടപെടുന്നവന്‍ , സ്നേഹിക്കാന്‍ അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
Wednesday, August 25, 2010
മൂട്ടക്കൊരു ....ഇക്കുന്റെ കത്ത്
പ്രിയപ്പെട്ട മൂട്ടേ,
എത്രയെത്ര ഉറക്കമില്ലാത്ത രാവുകളാണ് നീയെനിക്ക് സമ്മാനിച്ചത് പലപ്പോഴും നീയെന്നെ കുത്തി നോവിച്ചു .എന്‍റെ ചോര കുടിച്ചു വിശപ്പും ദാഹവും തീര്‍ത്തു.എന്നിട്ടും നിന്നെ ഞാനൊന്നും ചെയ്യാതിരുന്നത് നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ...
പക്ഷെ നീയെന്നെ കൂടുതല്‍ ദ്രോഹിച്ചു .എന്നെ സ്വപ്നം കാണാന്‍ അനുവദിച്ചില്ല സ്വപ്നത്തെ കുറിച്ചു നിനക്കറിയോ ....മൂട്ടേ ...??
അത് നീ അറിയണ്ട അത് സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ...
അല്ലേലും പണി കഴിഞ്ഞു ക്ഷീണത്തില്‍ വന്നു ഒന്നുറങ്ങാന്‍ നീ അനുവധിക്കരുണ്ടോ.... ....
നാളുകള്‍ക്കകം പെറ്റു പെരുകി നിന്നെയും നിന്‍റെ മക്കളെയും ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ഞങ്ങള്‍ സ്വീകരിച്ചു നീ പോയില്ല .അത്രക്കും ഇഷ്ട മായിരുന്നല്ലോ എന്‍റെ ചോര നിനക്ക് ..
എത്രയെത്ര ദിര്‍ഹംസ് ചിലവായി റൂമില്‍ ചിലവിട്ടു . സി ബി മുനീര്‍ പറഞ്ഞ ആദ്യം സര്‍ഫ് വെള്ളവും , മൂട്ട മരുന്ന് . മണ്ണെണ്ണ ഉപയോഗിച്ചുള്ള സ്പ്രേ , നീ വരാന്‍ സാധ്യത ഉള്ള മുഴുവന്‍ ഒട്ടയും അടപ്പിച്ചു. സൂഫിക്ക കൊണ്ട് വരുന്ന പല പല വിദ്യയും മാറി മാറി ഉപയോഗിച്ചു.....അവസാനം നാത്തൂര്‍ തന്ന പൊടിയും ഉപയോഗിക്കുന്നു . നീ പോകാന്‍ കൂട്ടാക്കിയില്ല........
കട്ടിലും ബെഡും പുതപ്പും എല്ലാം വെയിലത്തിട്ട് മുറിയില്‍ pest control കാരെ വിളിച്ചു മരുന്നടിപ്പിച്ചു.....5ദിവസം നീയെന്നെ ഉറങ്ങാന്‍ അനുവതിച്ചു അത് ശെരിയാണ് പക്ഷെ ദിവസങ്ങള്‍ക്കു ശേഷം നീയും പരിവാരങ്ങളും വീണ്ടും വന്നില്ലേ ? എന്റെ ബ്ലാന്കെറ്റ് അലക്കിയ വകയില്‍ എന്റെ പണം മാത്രം പോയി നീ പോയില്ല
എന്നിട്ടും നിന്നെ വേദനിപ്പിക്കാതിരുന്നത് നീയെന്‍റെ ചോരയായത് കൊണ്ട് മാത്രമായിരുന്നു...
നിനക്കറിയോ നിന്നില്‍ ഒരാളെ പോലും പിടിച്ചു ഞാന്‍ ചുമരില്‍ തേച്ചു വൃത്തി കേടാക്കിയിട്ടില്ല...ഉണ്ടായിരുന്നവന്‍ അനീപു ഇപ്പോള്‍ നാട്ടിലാണ് .. അവനിക്ക് ലംബുന്റെ വായില്‍ നിന്ന് തെറി കേള്‍കേണ്ടി വന്നിട്ടുണ്ട് .. റൂം മാറി പോകുന്നു പറയുന്ന ഷെയ്കും, മസില്‍ മാന്‍ എന്ന് സ്വയം പറയുന്ന നൌഫലും , നിന്റെ കടി കാരണം നോകി വെച്ച പെണ്ണിനോട് സംസാരിക്കാന്‍ പറ്റാതെ നിലത് വീണു കിടക്കുന്ന ലുലു എന്ന് പേരുള്ള നിസാരും , അബൂനെ കാണു ബോഴ എനിക്ക് വിഷമം അവന്‍ രാത്രി നിന്റെ ശല്യം കൊണ്ട് കട്ടില്‍ ആകെ ക്ലിക്കി കൊണ്ടിരിക്കും ... ... നീ കാരണം താഴെ കിടക്കുന്ന നൌശു എന്നെ കളിയകാരുണ്ട് . ദിവസത്തില്‍ രണ്ടു നേരം എന്റെ കിടക്കയും ബ്ലാന്കെറ്റ് ഉം നിലത്ത് ഇട്ടു കൊട്ടിയിട്റ്റ് എന്റെ കിടക്കയുടെ ശാബം വരെ എന്റെ മേലില്‍ വരുമോ എന്നാ പേടിയുണ്ട് എനിക്ക് ... റൂമില്‍ ഒരാള്‍ മൊബൈല്‍ ലൈറ്റ് ഫുള്‍ ടൈം കിടക്കുന്നു .. നിന്റെ കടി എല്കുന്നതായി തോന്നാത്തത് തൃശൂര്‍ കാരന്‍ നൌശു വിനെയും പിന്നെ ലംബുവിനെയും .. എന്തെന്നറിയില കുറച്ചു ദിവസമായി പക്കത്തിയുടെ മാരന്‍ വരെ നീ കാരണം കട്ടില്‍ അനക്കുന്നു...
നിന്റെ ശല്യം കുരയെട്ടെ എന്ന് വിജരിച്ചു നിലത്ത് ഇടുന്ന കാര്‍ബറ്റ് വരെ ഒഴിവാക്കി .. ലംബു മുനീറിന്റെ ഹൃദയ തുല്യമായ ഷെല്‍ഫ് പൊക്കി ഹാളില്‍ ഇട്ടു
എന്നാലും എന്റെ കരളേ
നീ ... പൂര്‍വ്വാധികം ശക്തിയോടെ .നിന്‍റെ അജണ്ട നടപ്പിലാക്കി .നീയും നിന്‍റെ പ്രസ്ഥാനവും ഗ്രൂപ്പുകളായി തിരിഞ്ഞ് കൊട്ടേഷന്‍ കാരെ പോലെ എന്നെ ആക്രമിച്ചു കൊണ്ടേയിരുന്നു
പകല്‍ സമയങ്ങളില്‍ നിന്നെയും കൂട്ടാളികളെയും തിരഞ്ഞാല്‍ കിട്ടാതെയായി നീ കാരണം എനിക്ക് ഒരു ദിവസം ലീവ് ആകേണ്ടി വന്നു ..??
കട്ടിലിട്ടാ ഭാഗത്തുള്ള ഓരോ ദ്വാരങ്ങളിലും, ഫാന്‍ ബോര്‍ഡ് സ്വിച് , ലംബുന്റെ കജനാവ് വെച്ച വിടവുകളിലുമാണ് നിന്‍റെ ഒളി സാങ്കേതമെന്നു മനസ്സിലാക്കാന്‍ N I A - യെ വിളിക്കേണ്ട ആവശ്യമൊന്നും വേണ്ടതില്ല നിന്നെ കുടിയിറക്കാന്‍ മൂന്നാറില്‍ പോയ പുലിയെ വിളിക്കെണ്ടിയും വന്നില്ല ...അതിനെക്കാളും വല്യ പുലി എന്‍റെ റൂമില്‍ ഉണ്ടായിരുന്നു...... ഹമീട്ച്ച .. പക്ഷെ അയാള്‍ അബു ദാബിയില്‍ പോയി . ഇടയ്ക്കു വരും ഓരോ കണ്ടു പിടുതമായി ..അതും നിന്നെ ഓടിക്കാനുള്ള മരുന്നുമായി .. പക്ഷെ നിന്റെ അടുത്ത നടക്കില്ല ...
എന്നാലും നീയെന്‍റെ ചോരയാണെന്ന ബോധം എനിക്കുണ്ട്..ട്ടോ..!
പിന്നെ പുറത്തു വിലസി നടന്നിരുന്ന നിന്‍റെ ഭാര്യാ വീട്ടുകാരും സുഹൃത്തുക്കളും ബാക്കി കുടുബക്കാരും പ്രതികാരം ചെയ്യാന്‍ വന്നപ്പോ അവരെ എങ്ങിനെയാണ് പറപറത്തിയതെന്നു ഇപ്പൊ മനസ്സിലാക്കിക്കോ...
1 ദിവസം നീ എന്നെ മുറിയില്‍ കാണാതായപ്പോ നിന്നെ പേടിച്ചു പോയതാണെന്ന് കരുതിയോ .?
അത് ഞാന്‍ ഹാളില്‍ പോയി യു ട്യൂബ് നോകിയതാ .. കിടന്നാല്‍ നീ ശല്യപെടുതും ...
പേടിച്ചു പോയത് തന്നെയാണ് പക്ഷെ നിന്നെയല്ല ഞാന്‍ മുറിയില്‍ അടിച്ചിട്ട മാരകമായ വിഷം പേടിച്ച്....... കാരണം ....കാത്തിരിക്കാന്‍ ആളുണ്ട് എനിക്ക്.... എന്നെ കാത്ത് ഒരു സഹധര്‍മിണി , മക്കള്‍ ,,വീട്ടുകാര്‍,,കൂട്ടുകാര്‍....ഇങ്ങനെ ഒത്തിരിപ്പേര്‍ നാട്ടില്‍ ജീവിക്കുന്നുണ്ട്..
' ഒരു മരുന്ന് ആണ് മുറിയില്‍ അടിച്ചിട്ടതെന്ന് ഇപ്പൊ ഞാന്‍ വെളിപ്പെടുത്തട്ടെ ...നിനക്കങ്ങനെത്തന്നെ വേണം ...........
...
ഇനിയൊരു കാര്യം നിന്നോട് പറയാനുള്ളത് നീയും നിന്‍റെ വര്‍ഗ്ഗവും എന്‍റെ മുറിയില്‍ വന്നു പോകരുത്... വന്നാല്‍ .........!!!
പോന്നു മൂട്ടേ .. എന്നോടൊന്നും തോന്നരുത് നിര്‍ത്തട്ടെ
എന്ന്
നിന്റെ ചോരയുടെ ഉറവിടമായ
ഇക്കു എന്നാ ഇക്ബാല്‍ ........
Saturday, July 17, 2010
Love
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍................ നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.............. അത് പ്രണയമല്ല. വെറും ഭ്രമമാണ്...... നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍ നിങ്ങള്‍ കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........ മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്.. എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍ അവളെക്കാള്‍ വേദന അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍..... നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍............ അവള്‍ വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍......... ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം
വേര്‍പാടിന്റെ ഒരു വര്‍ഷം
ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ് ഇതാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.
സമാധാനത്തിന്റെ വെള്ളരിപ്രാവ് ,മനുഷ്യ സ്നേഹി ,അധികാര ഭ്രഷ്ടില്ലാത്ത നേതാവ് ,ജനാതിപത്യ കേരളത്തിന്റെ അമരക്കാരന്‍ ,ന്യുനപക്ഷങ്ങളുടെ രക്ഷകന്‍ ,സൗമ്യന്‍, ശാന്തന്‍ ,സ്നേഹ സമ്പന്നന്‍ ,ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ,സാധാരനക്കാരെന്റെ ആത്മ സുഹൃത്ത് , സമുദായത്തിന്റെ തണല്‍ വൃക്ഷം , പ്രശ്ന പരിഹാരത്തിന് അവസാന വാക്ക് ,മുസ്ലിം ജനകോടികളുടെ വിശ്വസ്തനായ അമരക്കാരന്‍ ,മതേതരത്വത്തിന്റെ കാവല്‍ ഭടന്‍ ,ജനാതിപത്യത്തിന്റെ പോരാളി ,സമുദായത്തിന്റെ താങ്ങും തണലും ,വര്‍ഗീയതക്കെതിരെ മാത്രം നിലകൊണ്ട അതുല്യന്‍ ,പ്രഗല്‍ഭനായ രാഷ്ട്രീയ നായകന്‍ , സമുദായത്തിന്റെ വിളക്കും വെളിച്ചവും , നിഷ്കളങ്കതയുടെ മുഖമുദ്ര ,മത സൌഹാര്‍ദ്ത്തിന്റെ തിളങ്ങുന്ന പ്രതീകം ,സമുദായ ഐക്യത്തിന് നിലകൊണ്ട ഉന്നത വ്യക്തിത്വം ,കേരള മുസ്ലിംകളുടെ സ്നേഹ ദീപം ,നിര്‍മല മനുഷ്യത്വത്തിന്റെ മഹനീയ മാതൃക ,അഗതികളുടെ അത്താണി ,അശരണരുടെ ആശ്രയം ,അങ്ങനെ നീണ്ടു പോകുന്നു … തങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ….
ശിഹാബ് തങ്ങളെ വിശേഷിപ്പിക്കാന്‍ ഇനിയും ഒരു പാടുണ്ട് ….
കേരളത്തിലെ മുസ്ലിം ജന ലക്ഷങ്ങളെ യതീമാക്കിയാണ് അദ്ദേഹം വിട പറഞ്ഞത് …….
മുകളിലേക്ക് നോക്കുമ്പോള്‍ ശൂന്യത …. ഇത് വരെ ഞങ്ങള്‍ക്കുണ്ടായിരുന്ന ആ തണല്‍ വൃക്ഷം ഇന്നില്ല.ആത്മീയത പ്രസരിക്കുന്ന ആ മനുഷ്യന്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്താല്‍ മറുത്തൊരു വാക്കുപറയാന്‍ കഴിയില്ല. പാണക്കാട്ടെ ആ നന്മമരത്തോട് അത്രമാത്രം ബഹുമാനമുണ്ട് ഈ നാടിന്.പക്ഷേ ഈ വിട വ് നികതതാനാവാതതെ നമ്മുടെ മുന്നില്‍ ശേഷിക്കുകയാണ്..പടിപ്പുരയും പാറാവുകാരുമില്ലാത്ത പാവനമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നും സ്നേഹത്തിന്റെയും സൌഹാര്‍ദത്തിന്റെയും ശാന്തി മന്ത്രം ചൊല്ലി പടിയിറങ്ങിപ്പോയ മുത്ത് ശിഹാബിന്റെ പാവന സ്മരണക്കുമുമ്പില്‍ പ്രാര്‍ഥനാ മനസ്സുമായി...
രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും അധീതമായി സയ്യിദ് കുടുംബങ്ങളെ സ്നേഹിക്കാനും ആദരിക്കാനും ലോക മുസ്ലിംങ്ങൾ ഉത്സുകരായിരിന്നിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരങ്ങൾ നേടി നമ്മിൽ നിന്ന് കൺ മറഞ്ഞ തങ്ങളുടേ ആഖിറം സന്തോഷപ്രദമാവട്ടെ.റബ്ബേ നാഥാ , ഞങ്ങള്‍ക്ക് ശക്തമായ നേതൃത്വത്തെ പകരം തരേണമേ ,..,,,,,,
അദ്ദേഹത്തിന്റെ കൂടെ ഞങ്ങളെയും നാളെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടേണമേ
Monday, June 28, 2010
എന്‍റെ കുറിപ്പ്
ദുബൈല്‍ ഗണിതത്തിന്റെ നടുവില്‍ ജീവിക്കുന്ന ഒരു പാവം പയ്യന്‍ , ഞാന്‍ പാവമാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല , പക്ഷെ ഞാന്‍ പാവമാ ഹി ഹി ഹി.......... ,
പ്രവാസജീവിതം നയിക്കുന്ന ഒരുവന്‍ , , കൂട്ടുകാരെ ഇഷ്ടപെടുന്നവന്‍ , സ്നേഹിക്കാന്‍ അറിയാവുന്ന ഒരു നല്ല സുഹൃത്ത് .......
ഇന്ത്യ മാറികാണും.............
കേരളം മാറികാണും............
എന്റെ നാട് മാറികാണും............
പക്ഷേ
നൌഷാദ് . ..അന്നും.. ഇന്നും... എന്നും... ആ പഴയ , നൌശ് ..... തന്നെ ............
എന്നെക്കുറിച്ച് പറയാണെങ്കില്‍...
കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത
ഒരു തനി നാടന്‍ മലയാളി. കേരള ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പാവം പയ്യന്‍.....
• നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂടെ..........
അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചുതന്ന ഗുരു...
ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച സഹപാഠികളെ ..
നിങ്ങള്‍ എവിടേ................?
ബാല്യ കൌമാരങ്ങളില്‍
ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രങ്ങളെ.............
നിങ്ങള്‍ എവിടേ.............?
എല്ലാവരെയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ ഫേസ് ബുക് എന്ന ലോകത്തിലേക്ക് കടന്നു വന്നത് ......പക്ഷെ.....എന്നെത്തേടി ....ഒരു പക്ഷെ പുതിയ കൂട്ട് കാരെയും കൂട്ടുകാരികളെയും ...എനിക്ക് ഈ കൂട്ടില്‍ നിന്നും കൂട്ടിന്നു കിട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം ....... നൌഷാദ്
"ആയിരം സുന്ദര മുഖത്തേക്കാള്‍നല്ലതാണ് ഒരു നല്ല ഹൃദയം,ഒരു നല്ല ഹൃദയം സ്വര്‍ണ്ണത്തിനു
തുല്യമാണ്
നിന്‍റെ ദുഖങ്ങള്‍ക്കു പകരം ഞാന്‍ എന്‍റെ സന്തൊഷം തരാം,ആ കണ്ണു നനയാതിരിക്കാന്‍.നിന്‍റെ കണ്ണുനീര്‍ തുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമി എന്നെ ശപിക്കും..എന്‍റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം നിന്‍റെ സന്തൊഷത്തിനു വേണ്ടി .......,,,,,!
എന്ന് നിങ്ങളുടെ സ്വന്തം
നൌഷാദ്
Wednesday, June 16, 2010
ഹൃദയ നാദം
ശോകത്തിന്‍ തെക്കിനിയില്‍ ഉയരുന്ന നാദത്തിന്‍
ശീലുകള്‍ കേള്‍ക്കെ അറിയുന്നു ഞാനിന്ന്
സപ്ത സ്വരങ്ങളാല്‍ നാദങ്ങള്‍ തീര്‍ത്തൊരെന്‍
വ്യഥിത മോഹങ്ങളും പാടുന്നുവെന്ന്
അന്തരാത്മാവില്‍ നിറയുന്നോരെന്‍ പ്രിയ
തോഴന്റെ അന്ഗുലീ സ്പര്‍ശമേല്‍ക്കെ
വിഭൂതി പോല്‍ പടരുന്നു ഹൃത്തടം നിറയെ
സ്നേഹത്തിന്‍ മാതളപ്പൂക്കള്‍ തന്‍ വാസന്തം
നിലവിളക്കിന്‍ പ്രഭ വൃഥാ മിഴികളിലെന്തിനോ
നഷ്ട ബാല്യത്തിന്‍ കളിക്കോപ്പ് തിരയവേ
ചുടുനീര് വറ്റിയാ കണ്‍കളില്‍ മോഹത്തിന്‍
ചെപ്പുകള്‍ സാഗര വര്‍ണം പകര്‍ത്തുന്നു
ഒരു നവ ലോകം എനിക്കായ് പിറന്നെങ്കില്‍
ഒരു കുഞ്ഞു സൂര്യന്‍ എനിക്കായുദിചെങ്കില്‍
വിരിയുമോ ഇനിയൊരു വാസന്തമെന്നുടെ
ഊഷര മാനസ വൃന്ദാവനികയില്‍
Tuesday, June 15, 2010
ഇന്നത്തെ ചിന്ത 4
Subscribe to:
Posts (Atom)