ഓര്‍മകളും ആശയങ്ങളും കുറിക്കാന്‍ ഒരു ജാലകം.പ്രവാസജീവിതം നയിക്കുന്ന ഒരുവന് , , കൂട്ടുകാരെ ഇഷ്ടപെടുന്നവന് , സ്നേഹിക്കാന്‍ അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
Wednesday, August 25, 2010
മൂട്ടക്കൊരു ....ഇക്കുന്റെ കത്ത്
പ്രിയപ്പെട്ട മൂട്ടേ,
എത്രയെത്ര ഉറക്കമില്ലാത്ത രാവുകളാണ് നീയെനിക്ക് സമ്മാനിച്ചത് പലപ്പോഴും നീയെന്നെ കുത്തി നോവിച്ചു .എന്‍റെ ചോര കുടിച്ചു വിശപ്പും ദാഹവും തീര്‍ത്തു.എന്നിട്ടും നിന്നെ ഞാനൊന്നും ചെയ്യാതിരുന്നത് നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ...
പക്ഷെ നീയെന്നെ കൂടുതല്‍ ദ്രോഹിച്ചു .എന്നെ സ്വപ്നം കാണാന്‍ അനുവദിച്ചില്ല സ്വപ്നത്തെ കുറിച്ചു നിനക്കറിയോ ....മൂട്ടേ ...??
അത് നീ അറിയണ്ട അത് സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ...
അല്ലേലും പണി കഴിഞ്ഞു ക്ഷീണത്തില്‍ വന്നു ഒന്നുറങ്ങാന്‍ നീ അനുവധിക്കരുണ്ടോ.... ....
നാളുകള്‍ക്കകം പെറ്റു പെരുകി നിന്നെയും നിന്‍റെ മക്കളെയും ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ഞങ്ങള്‍ സ്വീകരിച്ചു നീ പോയില്ല .അത്രക്കും ഇഷ്ട മായിരുന്നല്ലോ എന്‍റെ ചോര നിനക്ക് ..
എത്രയെത്ര ദിര്‍ഹംസ് ചിലവായി റൂമില്‍ ചിലവിട്ടു . സി ബി മുനീര്‍ പറഞ്ഞ ആദ്യം സര്‍ഫ് വെള്ളവും , മൂട്ട മരുന്ന് . മണ്ണെണ്ണ ഉപയോഗിച്ചുള്ള സ്പ്രേ , നീ വരാന്‍ സാധ്യത ഉള്ള മുഴുവന്‍ ഒട്ടയും അടപ്പിച്ചു. സൂഫിക്ക കൊണ്ട് വരുന്ന പല പല വിദ്യയും മാറി മാറി ഉപയോഗിച്ചു.....അവസാനം നാത്തൂര്‍ തന്ന പൊടിയും ഉപയോഗിക്കുന്നു . നീ പോകാന്‍ കൂട്ടാക്കിയില്ല........
കട്ടിലും ബെഡും പുതപ്പും എല്ലാം വെയിലത്തിട്ട് മുറിയില്‍ pest control കാരെ വിളിച്ചു മരുന്നടിപ്പിച്ചു.....5ദിവസം നീയെന്നെ ഉറങ്ങാന്‍ അനുവതിച്ചു അത് ശെരിയാണ് പക്ഷെ ദിവസങ്ങള്‍ക്കു ശേഷം നീയും പരിവാരങ്ങളും വീണ്ടും വന്നില്ലേ ? എന്റെ ബ്ലാന്കെറ്റ് അലക്കിയ വകയില്‍ എന്റെ പണം മാത്രം പോയി നീ പോയില്ല
എന്നിട്ടും നിന്നെ വേദനിപ്പിക്കാതിരുന്നത് നീയെന്‍റെ ചോരയായത് കൊണ്ട് മാത്രമായിരുന്നു...
നിനക്കറിയോ നിന്നില്‍ ഒരാളെ പോലും പിടിച്ചു ഞാന്‍ ചുമരില്‍ തേച്ചു വൃത്തി കേടാക്കിയിട്ടില്ല...ഉണ്ടായിരുന്നവന്‍ അനീപു ഇപ്പോള്‍ നാട്ടിലാണ് .. അവനിക്ക് ലംബുന്റെ വായില്‍ നിന്ന് തെറി കേള്‍കേണ്ടി വന്നിട്ടുണ്ട് .. റൂം മാറി പോകുന്നു പറയുന്ന ഷെയ്കും, മസില്‍ മാന്‍ എന്ന് സ്വയം പറയുന്ന നൌഫലും , നിന്റെ കടി കാരണം നോകി വെച്ച പെണ്ണിനോട് സംസാരിക്കാന്‍ പറ്റാതെ നിലത് വീണു കിടക്കുന്ന ലുലു എന്ന് പേരുള്ള നിസാരും , അബൂനെ കാണു ബോഴ എനിക്ക് വിഷമം അവന്‍ രാത്രി നിന്റെ ശല്യം കൊണ്ട് കട്ടില്‍ ആകെ ക്ലിക്കി കൊണ്ടിരിക്കും ... ... നീ കാരണം താഴെ കിടക്കുന്ന നൌശു എന്നെ കളിയകാരുണ്ട് . ദിവസത്തില്‍ രണ്ടു നേരം എന്റെ കിടക്കയും ബ്ലാന്കെറ്റ് ഉം നിലത്ത് ഇട്ടു കൊട്ടിയിട്റ്റ് എന്റെ കിടക്കയുടെ ശാബം വരെ എന്റെ മേലില്‍ വരുമോ എന്നാ പേടിയുണ്ട് എനിക്ക് ... റൂമില്‍ ഒരാള്‍ മൊബൈല്‍ ലൈറ്റ് ഫുള്‍ ടൈം കിടക്കുന്നു .. നിന്റെ കടി എല്കുന്നതായി തോന്നാത്തത് തൃശൂര്‍ കാരന്‍ നൌശു വിനെയും പിന്നെ ലംബുവിനെയും .. എന്തെന്നറിയില കുറച്ചു ദിവസമായി പക്കത്തിയുടെ മാരന്‍ വരെ നീ കാരണം കട്ടില്‍ അനക്കുന്നു...
നിന്റെ ശല്യം കുരയെട്ടെ എന്ന് വിജരിച്ചു നിലത്ത് ഇടുന്ന കാര്‍ബറ്റ് വരെ ഒഴിവാക്കി .. ലംബു മുനീറിന്റെ ഹൃദയ തുല്യമായ ഷെല്‍ഫ് പൊക്കി ഹാളില്‍ ഇട്ടു
എന്നാലും എന്റെ കരളേ
നീ ... പൂര്‍വ്വാധികം ശക്തിയോടെ .നിന്‍റെ അജണ്ട നടപ്പിലാക്കി .നീയും നിന്‍റെ പ്രസ്ഥാനവും ഗ്രൂപ്പുകളായി തിരിഞ്ഞ് കൊട്ടേഷന്‍ കാരെ പോലെ എന്നെ ആക്രമിച്ചു കൊണ്ടേയിരുന്നു
പകല്‍ സമയങ്ങളില്‍ നിന്നെയും കൂട്ടാളികളെയും തിരഞ്ഞാല്‍ കിട്ടാതെയായി നീ കാരണം എനിക്ക് ഒരു ദിവസം ലീവ് ആകേണ്ടി വന്നു ..??
കട്ടിലിട്ടാ ഭാഗത്തുള്ള ഓരോ ദ്വാരങ്ങളിലും, ഫാന്‍ ബോര്‍ഡ് സ്വിച് , ലംബുന്റെ കജനാവ് വെച്ച വിടവുകളിലുമാണ് നിന്‍റെ ഒളി സാങ്കേതമെന്നു മനസ്സിലാക്കാന്‍ N I A - യെ വിളിക്കേണ്ട ആവശ്യമൊന്നും വേണ്ടതില്ല നിന്നെ കുടിയിറക്കാന്‍ മൂന്നാറില്‍ പോയ പുലിയെ വിളിക്കെണ്ടിയും വന്നില്ല ...അതിനെക്കാളും വല്യ പുലി എന്‍റെ റൂമില്‍ ഉണ്ടായിരുന്നു...... ഹമീട്ച്ച .. പക്ഷെ അയാള്‍ അബു ദാബിയില്‍ പോയി . ഇടയ്ക്കു വരും ഓരോ കണ്ടു പിടുതമായി ..അതും നിന്നെ ഓടിക്കാനുള്ള മരുന്നുമായി .. പക്ഷെ നിന്റെ അടുത്ത നടക്കില്ല ...
എന്നാലും നീയെന്‍റെ ചോരയാണെന്ന ബോധം എനിക്കുണ്ട്..ട്ടോ..!
പിന്നെ പുറത്തു വിലസി നടന്നിരുന്ന നിന്‍റെ ഭാര്യാ വീട്ടുകാരും സുഹൃത്തുക്കളും ബാക്കി കുടുബക്കാരും പ്രതികാരം ചെയ്യാന്‍ വന്നപ്പോ അവരെ എങ്ങിനെയാണ് പറപറത്തിയതെന്നു ഇപ്പൊ മനസ്സിലാക്കിക്കോ...
1 ദിവസം നീ എന്നെ മുറിയില്‍ കാണാതായപ്പോ നിന്നെ പേടിച്ചു പോയതാണെന്ന് കരുതിയോ .?
അത് ഞാന്‍ ഹാളില്‍ പോയി യു ട്യൂബ് നോകിയതാ .. കിടന്നാല്‍ നീ ശല്യപെടുതും ...
പേടിച്ചു പോയത് തന്നെയാണ് പക്ഷെ നിന്നെയല്ല ഞാന്‍ മുറിയില്‍ അടിച്ചിട്ട മാരകമായ വിഷം പേടിച്ച്....... കാരണം ....കാത്തിരിക്കാന്‍ ആളുണ്ട് എനിക്ക്.... എന്നെ കാത്ത് ഒരു സഹധര്‍മിണി , മക്കള്‍ ,,വീട്ടുകാര്‍,,കൂട്ടുകാര്‍....ഇങ്ങനെ ഒത്തിരിപ്പേര്‍ നാട്ടില്‍ ജീവിക്കുന്നുണ്ട്..
' ഒരു മരുന്ന് ആണ് മുറിയില്‍ അടിച്ചിട്ടതെന്ന് ഇപ്പൊ ഞാന്‍ വെളിപ്പെടുത്തട്ടെ ...നിനക്കങ്ങനെത്തന്നെ വേണം ...........
...
ഇനിയൊരു കാര്യം നിന്നോട് പറയാനുള്ളത് നീയും നിന്‍റെ വര്‍ഗ്ഗവും എന്‍റെ മുറിയില്‍ വന്നു പോകരുത്... വന്നാല്‍ .........!!!
പോന്നു മൂട്ടേ .. എന്നോടൊന്നും തോന്നരുത് നിര്‍ത്തട്ടെ
എന്ന്
നിന്റെ ചോരയുടെ ഉറവിടമായ
ഇക്കു എന്നാ ഇക്ബാല്‍ ........
Subscribe to:
Post Comments (Atom)
എന്നിട്ട് മൂട്ട പോയോ.. ഇല്ലെങ്കില്‍ ഒരു മരുന്ന് പറഞ്ഞു തരാനാണ്.
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്,ഭാവുകങ്ങള്‍,,,