Saturday, July 17, 2010

Love

നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍................ നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.............. അത് പ്രണയമല്ല. വെറും ഭ്രമമാണ്...... നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍ നിങ്ങള്‍ കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........ മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്.. എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍ അവളെക്കാള്‍ വേദന അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍..... നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍............ അവള്‍ വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍......... ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം

വേര്‍പാടിന്റെ ഒരു വര്‍ഷം


ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ ഇതാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.
സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ,മനുഷ്യ സ്നേഹി ,അധികാര ഭ്രഷ്ടില്ലാത്ത നേതാവ്‌ ,ജനാതിപത്യ കേരളത്തിന്റെ അമരക്കാരന്‍ ,ന്യുനപക്ഷങ്ങളുടെ രക്ഷകന്‍ ,സൗമ്യന്‍, ശാന്തന്‍ ,സ്നേഹ സമ്പന്നന്‍ ,ചോദ്യം ചെയ്യപ്പെടാത്ത നേതാവ്‌ ,സാധാരനക്കാരെന്റെ ആത്മ സുഹൃത്ത് , സമുദായത്തിന്റെ തണല്‍ വൃക്ഷം , പ്രശ്ന പരിഹാരത്തിന് അവസാന വാക്ക്‌ ,മുസ്ലിം ജനകോടികളുടെ വിശ്വസ്തനായ അമരക്കാരന്‍ ,മതേതരത്വത്തിന്റെ കാവല്‍ ഭടന്‍ ,ജനാതിപത്യത്തിന്റെ പോരാളി ,സമുദായത്തിന്റെ താങ്ങും തണലും ,വര്‍ഗീയതക്കെതിരെ മാത്രം നിലകൊണ്ട അതുല്യന്‍ ,പ്രഗല്‍ഭനായ രാഷ്ട്രീയ നായകന്‍ , സമുദായത്തിന്റെ വിളക്കും വെളിച്ചവും , നിഷ്കളങ്കതയുടെ മുഖമുദ്ര ,മത സൌഹാര്‍ദ്ത്തിന്റെ തിളങ്ങുന്ന പ്രതീകം ,സമുദായ ഐക്യത്തിന് നിലകൊണ്ട ഉന്നത വ്യക്തിത്വം ,കേരള മുസ്ലിംകളുടെ സ്നേഹ ദീപം ,നിര്‍മല മനുഷ്യത്വത്തിന്റെ മഹനീയ മാതൃക ,അഗതികളുടെ അത്താണി ,അശരണരുടെ ആശ്രയം ,അങ്ങനെ നീണ്ടു പോകുന്നു … തങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ….
ശിഹാബ്‌ തങ്ങളെ വിശേഷിപ്പിക്കാന്‍ ഇനിയും ഒരു പാടുണ്ട് ….
കേരളത്തിലെ മുസ്ലിം ജന ലക്ഷങ്ങളെ യതീമാക്കിയാണ് അദ്ദേഹം വിട പറഞ്ഞത് …….
മുകളിലേക്ക് നോക്കുമ്പോള്‍ ശൂന്യത …. ഇത് വരെ ഞങ്ങള്‍ക്കുണ്ടായിരുന്ന ആ തണല്‍ വൃക്ഷം ഇന്നില്ല.ആത്മീയത പ്രസരിക്കുന്ന ആ മനുഷ്യന്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്താല്‍ മറുത്തൊരു വാക്കുപറയാന്‍ കഴിയില്ല. പാണക്കാട്ടെ ആ നന്മമരത്തോട് അത്രമാത്രം ബഹുമാനമുണ്ട് ഈ നാടിന്.പക്ഷേ ഈ വിട വ് നികതതാനാവാതതെ നമ്മുടെ മുന്നില്‍ ശേഷിക്കുകയാണ്‌..പടിപ്പുരയും പാറാവുകാരുമില്ലാത്ത പാവനമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നും സ്നേഹത്തിന്റെയും സൌഹാര്‍ദത്തിന്റെയും ശാന്തി മന്ത്രം ചൊല്ലി പടിയിറങ്ങിപ്പോയ മുത്ത് ശിഹാബിന്റെ പാവന സ്മരണക്കുമുമ്പില്‍ പ്രാര്‍ഥനാ മനസ്സുമായി...
രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും അധീതമായി സയ്യിദ് കുടുംബങ്ങളെ സ്നേഹിക്കാനും ആദരിക്കാനും ലോക മുസ്ലിംങ്ങൾ ഉത്സുകരായിരിന്നിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരങ്ങൾ നേടി നമ്മിൽ നിന്ന് കൺ മറഞ്ഞ തങ്ങളുടേ ആഖിറം സന്തോഷപ്രദമാവട്ടെ.റബ്ബേ നാഥാ , ഞങ്ങള്‍ക്ക് ശക്തമായ നേതൃത്വത്തെ പകരം തരേണമേ ,..,,,,,,
അദ്ദേഹത്തിന്റെ കൂടെ ഞങ്ങളെയും നാളെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടേണമേ